എടവണ്ണപ്പാറ: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ് എസ് എഫ്) 53ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായുള്ള എടവണ്ണപ്പാറ ഡിവിഷന്‍ സമ്മേളനവും റാലിയും ഏപ്രില്‍ 29 ചൊവ്വാഴ്ച നടക്കും. വൈകിട്ട് 4.30 ന് ദാറുൽ അമാനിൽ നിന്ന് ആരംഭിക്കുന്ന റാലിയോടെയാണ് സമ്മേളനം ആരംഭിക്കുന്നത് തുടർന്ന് ഫാരിസ് ഓഡിറ്റോറിയത്തിൽ വെച്ച് ഡിവിഷൻ സമ്മേളനം ആരംഭിക്കും.
ഡിവിഷനിലെ 55 യൂണിറ്റുകളില്‍ നിന്നുള്ള പ്രവർത്തകർ സമ്മേളനത്തില്‍ സംബന്ധിക്കും.
വിദ്യാര്‍ഥികളിലെ നന്മയെയും ശരികളെയും ഉയര്‍ത്തിക്കാണിക്കുന്ന തരത്തില്‍ ‘സെലിബ്രേറ്റിംഗ് ഹ്യുമാനിറ്റി, ശരികളുടെ ആഘോഷം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഡിവിഷൻ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.
‘സേ നോ, ലെറ്റ്സ് ഗോ’ മാരത്തോണുകള്‍, വോയ്‌സ് ഓഫ് ഹോപ്പ്, സ്ട്രീറ്റ് പള്‍സ്, സോഷ്യല്‍ സര്‍വേ, സ്ട്രീറ്റ് പാര്‍ലിമെന്റ്, കേരള കണക്ട് തുടങ്ങിയ പ്രോഗ്രാമുകളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി മൂന്ന് ലക്ഷം ലഹരി വിരുദ്ധ ആക്ടിവിസ്റ്റുകളെയാണ് എസ് എസ് എഫ് സമൂഹത്തിന് സമര്‍പ്പിക്കുന്നത്.
ഇവര്‍ വഴി സമൂഹത്തില്‍ നിന്ന് ലഹരിയുടെ വിപാടനത്തിനായുള്ള എല്ലാ ശ്രമങ്ങളും എസ് എസ് എഫ് ആവിഷ്‌കരിക്കുന്നുണ്ട്.
ഡിവിഷൻ സമ്മേളനം SYS സംസ്ഥാന ജന: സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം ഉദ്ഘാടനം ചെയ്യും. ശമീൽ സഖാഫി കീഴുപറമ്പ്, SSF സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് റമീസ് ടി.കെ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ഡിവിഷൻ പ്രസിഡന്റ് അഫ്സൽ ഹസനി ചീക്കോട് അധ്യക്ഷത വഹിക്കും. SYS ജില്ലാ സെക്രട്ടറി സൈദ് മുഹമ്മദ് അസ്ഹരി ചെറിയാപറമ്പ്,മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സയ്യിദ് അഹ്മദ് കബീർ തങ്ങൾ, ജന.സെക്രട്ടറി റസാഖ് മാസ്റ്റർ, SYS സോൺ ജന.സെക്രട്ടറി അമീറലി സഖാഫി തുടങ്ങിയവർ സംസാരിക്കും.