വാഴക്കാട് :ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് അക്കൗണ്ട്സിന്റെ സർട്ടിഫീഡ് മാനേജ്മെൻറ് അക്കൗണ്ടൻ്റ് (CMA) ഉന്നത വിജയം കരസ്ഥമാക്കിയ ചീനിബസാർ ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഉമ്മർ കാളൂരിന്റെ മകൻ ഷബീർ കാളൂരിലെ വാഴക്കാട് മണ്ഡലം ചീനിബസാർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം മെമെറ്റോ നൽകിയും, വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ഏനി മുഹമ്മദ് ഷാൾ അണിയിച്ചും വസതീയിലെത്തി അനുമോദിച്ചു.
ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഉമ്മർ കാളൂർ, ഭാരവാഹികളായ ബിച്ചുണ്ണി തിരുവാലൂർ, സി.മുഹമ്മദ് കുട്ടി, വി.കെ.കരീം, ടി.ബഷീർ, അർഷദ് കാളൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.