ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ എമർജിങ് ഡോക്ടർ സംസ്ഥാന അവാർഡിന് മലപ്പുറം ചീക്കോട് മെഡിസോൾ ഹോമിയോപ്പതി ചീഫ് ഫിസിഷ്യൻ
ഡോ. ഫവാസ് ഇബ്നു അലി അർഹനായി
അല്ലർജി, ഡെർമറ്റോളജി, അഡിനോയ്ഡ്, തൈറോയ്ഡ്, വന്ധ്യത ചികിത്സ തുടങ്ങിയവയിലെ മികവും ഹോമിയോപ്പതിയുടെ പ്രചാരണത്തിലെ മികച്ച സംഭാവനയും പരിഗണിച്ചാണ് അവാർഡ്.
ഏപ്രിൽ 27 ഞായർ പാലക്കാട് ജോബീസ് മാളിൽ വച്ച് നടന്ന
ഐ. എച്ച്. എം. എ സംസ്ഥാന സമ്മേളനത്തിൽ വെച്ച് പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അവാർഡ് സമർപ്പിച്ചു.
പരേതനായ മുത്തിക്കുഴി അലിയുടെയും ആസിയയുടെയും മകനാണ്.
ഭാര്യ : ഡോ. ഫർഹ ഫവാസ് ( മെഡിസോൾ ഹോമിയോപ്പതി ചീഫ് ലേഡി ഫിസിഷ്യൻ ) ,
മകൾ : റൂഹി മിനാൽ