വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ജനസഭ ജനകീയാസൂത്രണ വികസനത്തിലും അധികാര വികേന്ദ്രീകരണത്തിലു മുള്ള അനുകരണീയ മാതൃകയാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. സാധാരണക്കാരുടെപ്രയാസങ്ങൾ കണ്ടറിഞ്ഞു അവക്ക് പരിഹാരം കാണാൻ ശ്രമിക്കുമ്പോഴാണ് അധികാര സ്ഥാനത്തിരിക്കുന്നവരുടെ ചുമതലകൾ പൂർണ്ണമായും നിറവേറ്റപെടുക. ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും ഇ ടി പറഞ്ഞു.
ചടങ്ങിൽ വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം കെ നൗഷാദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷമീന സലീം സ്വാഗതം പറഞ്ഞു.
സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ പി കെ റഫീഖ് അഫ്സൽ, സി കെ റഷീദ്, ബ്ലോക്ക് മെമ്പർ പി അബൂബക്കർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി പി ബഷീർ മാസ്റ്റർ, കെ പി മുസക്കുട്ടി, സുഹറ വി കെ, വസന്തകുമാരി, സരോജിനി ഓട്ടുപാറ, കോമള കെ, സാബിറ പി. കെ, ശരീഫ ബി സി, അഡ്വ ജന്ന ശിഹാബ്, സെക്രട്ടറി പ്രശാന്തി,എം സി.സിദ്ദിഖ് മാസ്റ്റർ, ജൈസൽ എളമരം,സഹകരണ ബാങ്ക് പ്രസിഡന്റ് ലത്തീഫ് സി കെ, ഫാത്തിമ മണ്ണാറോട്ട്, ടി. പി അഷ്‌റഫ്, ഇ ടി ആരിഫ്, കെ ഒ നൗഷാദ്, എം സി നാസർ, ബീരാൻ ആക്കോട്, അലി അക്ബർ ടി പി, ആർ പി ഹാരിസ്, കെ വി നിസാർ, ശിഹാബ് ചങ്കരത്ത് എന്നിവർ പങ്കെടുത്തു