എടവണ്ണപ്പാറ: ദാറുൽ അമാനിൽ സ്ഥാപനകമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠനക്യാമ്പ് പ്രൗഡമായി. ദാറുൽ അമാൻ ഡയറക്ടർ അബ്ദുറഷീദ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ കേരള ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ജനാബ് വി-അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു.
മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമിയും എസ് വൈ എസ് സംസ്ഥാന സെക്രട്ടരി റഹ്മതുല്ലാഹ് സഖാഫി എളമരം ക്ലാസുകൾ അവതരിപ്പിച്ചു.
മുഹ്യുദ്ധീൻ കുട്ടി സഖാഫി വാവൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സി അലി സഖാഫി എടവണ്ണപ്പാറ സ്വാഗതവും ഉബൈദ് സഖാഫി കടുങ്ങപുരം നന്ദിയും പറഞ്ഞു.
സിഎം മൗലവി വാഴക്കാട് എ കെ സി ബാഖവി ആക്കോട്. അഹമദ് കുട്ടി മാസ്റ്റർ ചാലിയപ്രം – ഇ എം മൗലവി വെട്ടുപാറ, കുഞ്ഞി ഹാജി മമത, വാപ്പു ഹാജി പറപ്പൂർ, ഹമീദ് ഹാജി ചീക്കോട്, സി ബഷീർ മാസ്റ്റർ വാഴക്കാട്, വൈ പി നിസാർ ഹാജി – അമീറലിസഖാഫി വാഴക്കാട് സംബന്ധിച്ചു.