മൊറയൂർ : സിപിഐഎം മൊറയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണസമിതിയുടെ അഴിമതിക്കും,ദുർഭരണത്തിനും , സ്വജന പക്ഷപാതത്തിനും എതിരെ മൊറയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സിപിഐഎം കൊണ്ടോട്ടി ഏരിയ സെൻറർ അംഗം ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.
സിപിഐഎം മൊറയൂർ ലോക്കൽ സെക്രട്ടറി നിസാർ, വാർഡ് മെമ്പർമാരായ അസ്സനാർ ബാബു, ഹസ്സൻ പറമ്പാടൻ, ചന്ദ്രൻ ബാമ്പുതുടങ്ങിയവർ സംസാരിച്ചു .കരുന്നാകരൻ നന്ദി രേഖപെടുത്തി.