23.8 C
Kerala
Monday, April 28, 2025

കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനെതിരെ ദീപം തെളിയിച്ചും, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തും വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

Must read

ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി
വാഴക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ സഹോദരന്മാർക്ക് പ്രണാമമർപ്പിച്ച്
മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അര്‍പ്പിക്കുകയും, ഭീകരവിരുദ്ധ പ്രതിജ്ഞ ചടങ്ങും സംഘടിപ്പിച്ചു..

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം ഭീകരവിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
DCC മെമ്പർ എം.മാധവൻ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ കെ.പി. രവീന്ദ്രൻ മാസ്റ്റർ, ഷംസു മപ്രം , ശ്രീദാസ് വെട്ടത്തൂർ , കെ.ടി. ഷിഹാബ്, മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ.കരീം, ജനറൽ സെക്രട്ടറി യു.കെ.അസൈൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ അബ്ദുൽ റഷീദ്, പോഷക സംഘടക നേതാക്കളായ അഡ്വ:സുനൂബിയ, വസന്തകൃഷ്ണൻ, ബാബു എടക്കണ്ടി, അബൂബക്കർ മാസ്റ്റർ കാളൂർ, ശ്രീധരൻ, ഒ.പി. ദേവദാസൻ, വാർഡ് ബൂത്ത് പ്രസിഡണ്ടുമാരായ ബാബു വടക്കേടത്ത്, അഷ്റഫ് മലടിഞ്ഞിയിൽ, കെ.പി. അലി അക്ബർ, മുഹമ്മദലി വാലില്ലാപുഴ, മൻസൂർ പൊറ്റമ്മൽ, എം.പി.മുജീബ് റഹ്മാൻ, ഏനി മുഹമ്മദ്, ഉമ്മർ കളൂർ ഒ,ഹരിദാസൻ, നാസർ വലിയമംഗലത്ത്,കുട്ടി ആക്കോട്, സി.കെ അബൂബക്കർ , സുനിൽകുമാർ, പോഷക സംഘടന – വാർഡ് – ബൂത്ത് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article