വാഴക്കാട് : എളമരം ബി ടി എം ഒ യു പി സ്കൂളിൽ കരിയർ ക്ലബ്ബിന് കീഴിൽ ആരംഭിച്ച പ്രീ സിവിൽ സർവീസ്, ലീഡർഷിപ്,കരിയർ ഗൈഡൻസ് കോഴ്സ് ട്യൂണിങ് രണ്ടാം ബാച്ചിന് തുടക്കമായി. പഠനം ശാസ്ത്രീയമാക്കാം, ഗോൾ സെറ്റിങ്, വൈവിധ്യങ്ങളുടെ ഇന്ത്യ തുടങ്ങിയ സെഷനുകൾ ഉൾപ്പെടുത്തി നടത്തിയ വൺ ഡേ ട്രെയിനിങ് ഡോക്ടർ മിഷാൽ കൊയപ്പത്തൊടി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് മെന്റലിസ്റ്റും ട്രൈനറുമായ മുഹമ്മദ് ഖാൻ,ഷാകിറ കൊന്നാലത്ത് എന്നിവർ നേതൃത്വം നൽകി. ഒരു വർഷം നീണ്ടു നിൽക്കുന്ന കോഴ്സിന്റെ ഭാഗമായി ഇന്ത്യ ചരിത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പബ്ലിക് സ്പീകിംഗ് കരിയർ ഡിസ്കഷൻ , ഗസ്റ്റ് ടോക് ,ഫീൽഡ് ട്രിപ്പ് തുടങ്ങി വിവിധ പരിപാടികളും പഠനങ്ങളും നടക്കും. കഴിഞ്ഞ വർഷം നടന്ന ട്യൂണിങ് ഒന്നാം ബാച്ചിൽ കോഴ്സ് പൂർത്തീകരിച്ച നാല്പത് വിദ്യാർത്ഥികൾക്ക് നജീബ് കാന്തപുരം എം എൽ എ സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് പഠനം പൂർത്തീകരിച്ച് അമേരിക്കയിൽ പി ജി പഠനത്തിനായി യാത്ര തിരിക്കുന്ന ഡോക്ടർ മിഷാൽ കൊയപ്പത്തൊടിക്കുള്ള സ്നേഹോപഹാരം പി ടി എ പ്രസിഡന്റ് കെ പി സലീം മാസ്റ്റർ കൈമാറി. ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു . പി ടി എ വൈസ് പ്രസിഡന്റ് ശ്രീദാസ് വെട്ടത്തൂർ, റഫീഖ് ടി കെ,രാകേന്ദു കെ വർമ,മുഹമ്മദ് സർഫാസ് സി പി , സുമയ്യ എ, ഫിർദൗസ് ബാനു എന്നിവർ ആശംസകൾ നേർന്നു . കെ അബ്ദുൽ മജീദ് സ്വാഗതവും സജ്‌ന വി പി നന്ദിയും പറഞ്ഞു.