വാഴക്കാട് : ബാലസംഘം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ വേനൽത്തുമ്പി കലാജാഥ വാഴക്കാട് പഞ്ചായത്തിൽ പര്യടനം തുടങ്ങി.ആദ്യപര്യടനം ചെറുവട്ടൂരിൽ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു.
വിവിധ പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് വിവിധ കേന്ദ്രങ്ങളിൽ പര്യടനം പൂർത്തീകരിച്ച് കണ്ണത്തുംപ്പാറയിൽ അവസാനിച്ചു.ചെറുവട്ടൂർ , ചുരപ്പട്ട, വെട്ടത്തൂർ,കണ്ണത്തുപാറ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.ബാലസംഘം വാഴക്കാട് ലോക്കൽ കമ്മിറ്റി കൺവീനർ എ പി ഫയാസ്,ബാബു കുളങ്ങര,സിപിഐഎം ഏരിയ കമ്മിറ്റി അംഗം എ പി മോഹൻദാസ്, ഷജീബ് അനന്തായൂർ,പനക്കൽ കുഞ്ഞഹമ്മദ്,റസാക്ക് മാസ്റ്റർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.