എടവണ്ണപ്പാറ : കൊണ്ടോട്ടി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2025 ൽ വീണ്ടും അവധിക്കാല തിരുവനന്തപുരം കന്യാകുമാരി യാത്ര സംഘടിപ്പിച്ചു.
ബാബുരാജ് (സൊസൈറ്റി പ്രസിഡൻറ്) ബോർഡ് അംഗങ്ങളായ മുഹമ്മദ് ആരിഫ്, നിഷാന സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി. ട്രെയിനിൽ കന്യാകുമാരി വിവേകാനന്ദപ്പാറ, ത്രിവേണി സംഗമം, ഗാന്ധി മണ്ഡപം, ആയുസ്സിൽ കാണാൻ കൊതിക്കുന്ന സൂര്യോദയവും അസ്തമയവും, ഗ്ലാസ്സ് ബ്രിഡ്ജ്, കോവളം, വിഴിഞ്ഞം കുതിരമാളിക പാലസ്, ഹിസ്റ്റോറിക്കൽ മ്യൂസിയം, പത്മനാഭ ക്ഷേത്രം, ബീമാപള്ളി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി വിജയകരമായി തിരിച്ചെത്തി.
സൊസൈറ്റിയുടെ കീഴിൽ സാധാരണക്കാർക്ക് പോകാൻ കഴിയുന്ന രീതിയിൽ തുടർ യാത്രകൾ പ്ലാൻ ചെയ്തുകൊണ്ടിരിക്കുന്നു. ചെലവ് കുറച്ചു കൊണ്ട് യാത്രകൾ ആസ്വദിക്കാൻ ചാലിയാർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിങ്ങളെ കൂടെയുണ്ട്.
കോൺടാക്ട് നമ്പർ: 9495807407.9495763084.