ചൂരപ്പട്ട : 30ദിവസം 30ൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് മുൻ കേരള ജൂനിയർ ഫുട്ബോൾ ടീം കോച്ച് ഫസലുള്ള എളമരത്തിന്റെ കീഴിൽ ഏർനെസ്‌റ്റോ ഫുട്ബോൾ അക്കാദമി-ചൂരപ്പട്ട സങ്കടിപ്പിക്കുന്ന വെക്കേഷൻ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് വാഴക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുരേഷ് കുമാർ ഉൽഘാടനം ചെയ്തു.
ഉൽഘാടന ചടങ്ങിൽ ഏർനെസ്‌റ്റോ അക്കാദമി സെക്രട്ടറി അബ്ദുൽ ജബ്ബാർ സ്വാഗതവും ,അക്കാദമി പ്രസിഡന്റ് നിയാസ് അധ്യക്ഷതയും, വഹിച്ചു.Dyfi മുൻ മേഖല പ്രസിഡണ്ട് മനാഫ്, വാഴക്കാട് സിപിഎം ലോക്കൽ കമ്മറ്റി അംഗം റസാഖ് മാസ്റ്റർ, മുതിർന്ന പൗരൻ കോയാക്ക, ഏർനെസ്‌റ്റോ ക്ലബ് ഭാരവാഹികളായ സാഹിൽ, സുഹൈൽ, ഫായിസ് എന്നിവർ ആശംസകളും അർപ്പിച്ചു.