ചേലേമ്പ്ര : ഗ്യാലക്സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇടിമുഴിക്കലിൻ്റെ പുതിയ കെട്ടിട ഉദ്ഘാടനവും 12-ാം വാർഷികഘോഷവും നാളെ നടക്കും. രാവിലെ 10 മണിക്ക് കേരള വന വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വള്ളിക്കുന്ന് എം എൽ. എ അബ്ദുൽ ഹമീദ് മാസ്റ്റർ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും . ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സമീറ ടീച്ചർ ചടങ്ങിൽ പങ്കെടുക്കും . തുടർന്ന് വൈകീട്ട് ഗ്യാലക്സി കുടുംബാംഗങ്ങളുടെ കുടുംബ സംഗമവും കബീർ ചീക്കോടിൻ്റെ മോട്ടിവേഷൻ ക്ലാസും കുരുന്നുകളുടെ കലാവിരുന്നും നടക്കും. മുന്ന മിൽഹാനും സംഘവും നയിക്കുന്ന ആസ്ട്ര മ്യൂസിക്കൽ ഷോ ചടങ്ങിന് മാറ്റു കൂട്ടും. നാളെ എല്ലാവരും ചടങ്ങിൽ പങ്കെടുക്കണമെന്ന് ഗ്യാലക്സി പ്രസിഡൻ്റ് ഷെഫീർ , സെക്രട്ടറി നവാസ് കടക്കോട്ടിരി എന്നിവർ അറിയിച്ചു.