2025 ഏപ്രിൽ 16-ന് ചെറുവാടി ഹിൽ ടോപ്പ് പബ്ലിക് സ്കൂളിൻറെ പത്താമത് വാർഷിക ദിനം ആഘോഷിച്ചു
വാർഷിക ദിനത്തിന്റെ പ്രമേയം ‘ജീവിതമാണ് ലഹരി’ എന്നതായിരുന്നു. എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പരിപൂർണ്ണ സാന്നിധ്യം കൊണ്ട് പരിപാടി ഏറെ വിജയകരമായിരുന്നു.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ വിൻഡോ ബഹു: ജോസഫ് നിർവഹിച്ചു. പുതിയ കാലത്ത് വിദ്യാഭ്യാസ മേഖലയിൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അതിലൂടെ സമൂഹത്തിനും നൽകുന്ന സേവനം ഏറെ മികച്ചതും മാതൃകാപരവും ആണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ അഭിപ്രായപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പാൾ ജിംഷാദ് വി അധ്യക്ഷനായ ചടങ്ങിൽ സ്ഥാപനത്തിൻറെ മാനേജിംഗ് ഡയറക്ടർ ഡോ: അബ്ദുൽ അസീസ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.. മാനേജ്മെൻറ് ഭാരവാഹികളായ സലാം സഖാഫി, അബ്ദുൽ റസാഖ് ദാരിമി എന്നിവരും ,മറ്റു അധ്യാപകരും പരിപാടിയുടെ ഭാഗമായി മാറി.