വാഴക്കാട് സുന്നി മഹല്ല് ജമാഅത്ത് ISP സെൻ്റർ സമ്പൂർണ്ണ മഹല്ല് സംഗമം വിരുന്ന് 2025 വാഴക്കാട്ട് വെച്ച് നടന്നു. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവ സമൂഹത്തെ ലഹിരിക്ക് അടിമയാക്കുമെന്ന് കൊടുവള്ളി എക്സൈസ് ഓഫീസർ ശഫീഖ് അലി പറഞ്ഞു, മാതൃകാമഹല്ല് ശിഹാബുദ്ധീൻ നഈമി കരുളായി പറഞ്ഞു, ഞാൻഉത്തരവാദി മഹല്ല് ഖത്വീബ് സി കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ അനന്തായൂർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു, സി.മുഹമ്മദ് മൗലവി, മുഹമ്മദ് സാലിം ജൗഹരി, എം പി സുബൈർ മാസ്റ്റർ, സി ബഷീർ മാസ്റ്റർ, അബ്ദുൽ മജീദ് മാസ്റ്റർ പി തുടങ്ങി പ്രമുഖർ സംബന്ധിച്ചു.
സുന്നി വിദ്യാഭ്യാസ ബോർഡ് മദ്റസ പൊതു പരീക്ഷ, ശൈഖ് അബൂബക്കർ സ്കോളർഷിപ്പ് പരീക്ഷ, സുന്നി വിദ്യാഭ്യാസ ബോർഡ് സ്മാർട്ട് സ്കോളർഷിപ്പ് എക്സാം എന്നിവയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. എഞ്ചിനീയർ കെ പി മുനീർ സ്വാഗതവും, എം കെ ശഫീഖ് ഹുസൈൻ നന്ദിയും പറഞ്ഞു.