വാഴക്കാട് സുന്നി മഹല്ല് ജമാഅത്ത് നിവാസികൾ ലഹരിക്കെതിരെ ഒന്നിക്കുന്നു. ISPസെൻ്റർ സമ്പൂർണ്ണ മഹല്ല് സംഗമം വിരുന്ന് 2025 ഇന്ന് (തിങ്കൾ) രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണിവരെ വാഴക്കാട്ട് നടക്കും. ലഹരിയേലും അധാർമ്മികതയേയും തുരത്തുന്നു എന്ന ക്യാപ്ഷനോടെയാണ് പരിപാടി.
ദുരന്തമീലഹരി ശഫീഖലി (എക്സൈസ് ഓഫീസർ കൊടുവള്ളി)യും, മാതൃകാമഹല്ല് ശിഹാബുദ്ധീൻ നഈമി കരുളായിയും, ഞാൻ ഉത്തരവാദി മഹല്ല് ഖതീബ് സി കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ അനന്തായൂർ എന്നിവർ വിഷങ്ങൾ അവതരിപ്പിക്കും, മറ്റുപ്രമുഖരും പരിപാടിയിൽ സംബന്ധിക്കും.
സുന്നി വിദ്യാഭ്യാസ ബോർഡ് മദ്റസ പൊതു പരീക്ഷയിലും, ശൈഖ് അബൂബക്കർ സ്കോളർഷിപ്പ്, സുന്നി വിദ്യാഭ്യാസ ബോർഡ് സ്മാർട്ട് സ്കോളർഷിപ്പ് എന്നിവയിൽ ഉന്നത വിജയം നേടിയവരെ പരിപാടിയിൽ ആദരിക്കുകയും ചെയ്യും.