പുളിക്കൽ: മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഭാഗമായി തിരുവനന്തപുരത്ത് നടന്ന വൃത്തി- 2025 ക്ലീൻ കേരള കോൺക്ലേവിൽ പങ്കെടുത്ത പുളിക്കൽ എ എം എം എൽ പി സ്കൂൾ പുളിക്കലിന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.പരിസ്ഥിതി സൗഹാർദ്ദ മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിദ്യാലയത്തിൽ നടപ്പിൽ വരുത്തിയതിനും അതുവഴിശാസ്ത്രീയമായി മാലിന്യ സംസ്കരണം വിദ്യാലയത്തിൽ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് അവാർഡ്’ .ശനിയാഴ്ച തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ചടങ്ങിൽ സ്കൂൾ ഭാരവാഹികൾ,വിദ്യാർത്ഥികൾ തുടങ്ങിയവർ മന്ത്രിയിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.