കൂളിമാട് : വിദ്യാത്ഥികൾ നന്മയുടെ വക്താക്കളാവണമെന്ന് ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല പറഞ്ഞു.സി ഐ ഇ ആർ സംസ്ഥാനതലത്തിൽ ആറാം തരം മദ്രസ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച പരീക്ഷയിൽ പ്രതിഭ അവാർഡ് നേടിയ കൂളിമാട് സലഫി മദ്രസ വിദ്യാർത്ഥി പി എ ആഹിലിന് സ്റ്റാഫ് കൗൺസിലും പിടിഎ യും സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഹിലിന് അദ്ദേഹം ഉപഹാരം സമ്മാനിച്ചു. ഇ.എം. നസീബ് അധ്യക്ഷനായി.
മജീദ് കൂളിമാട് ,സി അബൂബക്കർ, വി. അബ്ദുൽ കരീം, എ.സി .അഹ്മദ് കുട്ടി മൗലവി, കെ.പി.ജസീർ , പി. ഹാരിസ് , കെ. എം. യൂനുസ് , പി. സഫീർ കെ.പി.അഫീഫ സംസാരിച്ചു.