കൽപ്പള്ളി : യുവ സാഹിത്യകാരിയും സ്വപ്നാടനം എന്ന കവിത സമാഹാരത്തിന്റെ രചയിതാവുമായി അപർണ കെ പി യെ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ കുടുംബ സംഗമത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനിൽ മൊമെന്റോ നൽകി ആദരിച്ചു.സിപിഐഎം കൊണ്ടോട്ടി ഏരിയ സെക്രട്ടറി പി കെ മോഹൻദാസ്,വഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ,രാജഗോപാൽ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തത്.അപർണ കെപിയുടെ ആദ്യ കവിത സമാഹാരം സ്വപ്നാടനം സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ വെച്ച് പ്രകാശനം ചെയ്തിരുന്നു.
അനന്തായൂർ സ്വദേശിയായ ഗോപിനാഥൻ നായരുടെ മക്കളാണ് അപർണ കെ പി .