വാഴക്കാട് ഗ്രാമപഞ്ചായത്ത് 2024 25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ അംഗനവാടികൾക്കും വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ നൗഷാദ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷമീന സലീം, സ്റ്റാൻഡ് കമ്മിറ്റി അധ്യക്ഷരായ പി കെ റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, സി.കെ റഷീദ്, വാർഡ് മെമ്പർമാർ, അംഗൻവാടി വർക്കർമാർ പങ്കെടുത്തു .