കൂളിമാട് : സൗഹൃദപ്പൂക്കൾ വിരിയിച്ച് കൂളിമാട് സ്നേഹ യാത്രാ സംഘം നടത്തിയ വിനോദ സഞ്ചാരം മനപ്പൊരുത്തതിൻ്റെ പുതിയ അധ്യായം രചിച്ചു. മൂന്ന് വർഷം മുമ്പു രൂപംകൊണ്ട കൂട്ടായ്മയാണ് മൂന്നാം തവണ യാത്ര നടത്തിയത്. ഒരു ഹൈദരാബാദ് യാത്രക്കുകൂടി തിയ്യതി നിശ്ചയിച്ചാണ് പതിമൂന്നംഗയാത്രാ സംഘം പിരിഞ്ഞത്. പഴമക്കാരുടെ തൊഴിൽ കഷ്ടതയും യാത്രാക്ലേശവും ദാരിദ്ര്യവും അനുസ്മരിച്ചും ഹൃദയങ്ങൾ ചേർത്തുവെച്ചും നടത്തിയ യാത്ര നവ്യാനുഭവമായി.നോളേജ് സിറ്റി, കക്കാടംപൊയിൽ, നിലമ്പൂർ തേക്ക് മ്യൂസിയം, ചാലിയാർ വ്യൂ തുടങ്ങിയവയാണ് ഇത്തവണ സന്ദർശിച്ചത്. വി.എ. കരീം മാസ്റ്റർ, അബ്ദുല്ല മാനൊടുകയിൽ, ഇ.പി. അബ്ദുൽ അലി നേതൃത്വം നല്കി.ടി.എ.മജീദ്, എം. അബ്ദുൽ കരീം, ഇ. മുഹമ്മദ് , ഇ.കെ. ജമാൽ,എൻ എം സലീം, അലി ഇ എറക്കോട്, എം.കെ. മജീദ്, കെ. അബ്ദുല്ല, എസ്. മുഹമ്മദ്, മജീദ് കൂളിമാട് സംബന്ധിച്ചു.