വെട്ടത്തൂർ : ജി എൽ പി സ്കൂൾ വെട്ടത്തൂരിൽ നിന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി സുലൈഖ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനം വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ശ്രീമതി ആയിഷ മരത്ത് അധ്യക്ഷത വഹിച്ചു. വെട്ടത്തൂർ സ്കൂളിൽ ഈ വർഷം നടപ്പിലാക്കിയ വിവിധ പദ്ധതികളിൽ വിജയിച്ചവർക്ക് ‘അവാർഡുകൾ വിതരണം ചെയ്തു.
സേവനമിത്ര അവാർഡ് ദാനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുറഷീദും , MDT എക്സാം അവാർഡ് ബ്ലോക്ക് മെമ്പർ ശ്രീ അബൂബക്കറും, ജീനിയസ് ഹണ്ട് അവാർഡ് ദാനം വാർഡ് മെമ്പർ അയ്യപ്പൻകുട്ടിയും നിർവഹിച്ചു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ എം ടി സുരേഷ് , എസ് എം സി ചെയർമാൻ രാഗേഷ് പി, പിടിഎ പ്രസിഡണ്ട് ബഷീർ ,
എംടിഎ പ്രസിഡണ്ട് റംല, പിടിഎ വൈസ് പ്രസിഡണ്ട് സുകുമാരൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഭാസ്കരൻ കറുകൻതോട്ടി ങ്ങൽ , കരീം പള്ളിയാളി , മുഹമ്മദ് കുഞ്ഞി ചാളക്കണ്ടി തുടങ്ങിയവരും വെട്ടം ജനകീയ കൂട്ടായ്മയുടെ കൺവീനർ അബ്ദുൽ അസീസ്, മുൻ ഹെഡ്മാസ്റ്റർ രാമചന്ദ്രൻ മാസ്റ്റർ വിവിധ ക്ലബ്ബ് പ്രതിനിധികൾ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ അഷ്റഫ് മാസ്റ്റർ നിസാർ മാസ്റ്റർ ബേബി വിജയം തുടങ്ങിയവർ നിയന്ത്രിച്ചു.