കൽപ്പള്ളി : സി പി ഐ എം നേതാക്കളായ ഹൈദർ മാസ്റ്റർ, എ പി ലത്തീഫ് അനുസ്മരണ പൊതുയോഗവും കുടുംബ സംഗമവും സി പി ഐ എം ജില്ല സെക്രട്ടറി വി പി അനിൽ ഉൽഘടനം ചെയ്തു.

എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം വാഴക്കാട് ലോക്കൽ സെക്രട്ടറി Tഫൈസൽ സ്വാഗതം പറഞ്ഞു. ജംഷീദലി മുഖ്യപ്രഭാഷണം നടത്തി.

സി പി ഐ എം ഏരിയ സെക്രട്ടറി പി കെ മോഹൻദാസ്, എൻ പ്രമോദ് ദാസ്, കൂട്ടാലി, എപി മോഹൻദാസ്, പനക്കൽ കുഞ്ഞഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു.
