ആക്കോട് : ആക്കോട് അമ്പലകുഴി ക്വാറിയുടെ പ്രവര്‍ത്തനങ്ങള്‍ ജന ജീവിതത്തിന് പ്രയാസമാകുന്നതിനാൽ ക്വോറിയുടെ പ്രവർത്തനാനുമതി സർക്കാർ റദ്ദ് ചെയ്യണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ആക്കോട് സർക്കിൾ കമ്മിറ്റി ആവശ്യപ്പെട്ടു.
ജിയോളജി വകുപ്പ് താത്കാലിക സ്റ്റോപ് മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലും ഇത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രദേശവാസികളുടെ ജീവിതം സുരക്ഷിതമായിട്ടില്ല.
ക്വോറിയിൽ നിന്നും വലിയ പാറക്കല്ലുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് തെറിച്ചു വീഴുന്നതും പ്രദേശവാസികളുടെ വീടുകൾക്ക് വിള്ളലുകള്‍ ഉണ്ടാകുന്നതും വലിയ ഭീഷണിയായി ഇപ്പോഴും നിലനിൽക്കുന്നു.
കാലവർഷം വരുന്നതോടുകൂടെ വിള്ളലുകൾ വന്ന വീടുകൾ തകരുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടും അധികൃതർക്ക് പരാതികൾ നൽകിയിട്ടും ഉദ്യോഗ തലങ്ങളില്‍ നിന്നുമുണ്ടാകുന്ന അനങ്ങപ്പാറ നയം ആശ്വാസകരമല്ലെന്നും സർക്കിൾ കമ്മറ്റി വിലയിരുത്തി
സർക്കാർ കാര്യങ്ങളെ കൃത്യമായി വിലയിരുത്തി പെട്ടെന്ന് തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും എസ്‍.വൈ.എസ് ആവശ്യപ്പെട്ടു.
എസ് വൈ എസ് ആക്കോട് സര്‍ക്കിള്‍ പ്രസിഡൻ്റ് അഷ്റഫ് ബുഖാരി ആക്കോട്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം ചെണ്ണയിൽ, ഭാരവാഹികളായ മഹ്ബൂബ് അലി ആക്കോട്, സ്വാലീഹ് ഹിശാമി ആക്കോട്, ബാസിൽ സഅദി വിരിപ്പാടം, റിസ്‌വാൻ അദനി ചെണ്ണയിൽ അബ്ദു റഹീം സി പള്ളിയാളി, തുടങ്ങിയവർ സർക്കിൾ ക്യാബിനറ്റിന് നേതൃത്വം നൽകി.