വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രവും കരുമരക്കാട് ജനകീയ ആരോഗ്യ കേന്ദ്രവും മെക് 7 വാഴക്കാട് യൂനിറ്റും സംയുക്തമായി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച ലോകാരോഗ്യ ദിനാചരണവും ആരോഗ്യ സന്ദേശ റാലിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലിം ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പക്ടർ അബ്ദുൽ ഗഫൂർ ആരോഗ്യ ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ സന്ദേശവും നൽകി ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ആശാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു..മെക് 7 വാഴക്കാട് കോ ഓർഡിനേറ്റർ ബി.പി. ഹമീദ്, ഹംസത്തലി, താഹിർ മാസ്റ്റർ എന്നിവർ സംസാരിച്ചു.