അനന്തായൂർ: സംസ്ഥാന സർക്കാറിന്റെ മാലിന്യം മുക്ത കേരളത്തിൻറെ ഭാഗമായി സിപിഐഎം അനന്തായൂർ നോർത്ത് ,സൗത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ അനന്തായൂർ അങ്ങാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെൻറർ അംഗം സുരേഷ് കുമാർ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗം രതീഷ് കുമാർ,സിപിഐഎം അനന്തായൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ്,പ്രദീപ് കുമാർ, ടി പി രവീന്ദ്രൻ,മനോജ്,ഗോപാലകൃഷ്ണൻ,രമേശ് ചോലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
