വാഴക്കാട്: മികച്ച അംഗനവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് നേടിയ ബീന കുമാരി ടീച്ചറെ വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. 2007 മുതൽ അംഗനവാടി ടീച്ചറായി സേവനമനുഷ്ഠിക്കുന്ന ബീന കുമാരി ഇപ്പോൾ മപ്രം അംഗനവാടി ടീച്ചറായി പ്രവർത്തിക്കുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എം.കെ നൗഷാദ് ഉപഹാരം കൈമാറി. വൈസ് പ്രസിഡണ്ട് ഷമീന സലീം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ റഫീഖ് അഫ്സൽ, ആയിശ മാരാത്ത്, സി.കെ റഷീദ്,
വാർഡ് മെമ്പർമാരായ മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, സി വി സക്കറിയ, സിപി ബഷീർ മാസ്റ്റർ, കെപി മൂസക്കുട്ടി, ടി അയ്യപ്പൻകുട്ടി, ശിഹാബ് ഊർക്കടവ്, ശരീഫ ചിങ്ങംകുളത്തിൽ, ജമീല യൂസഫ്, അഡ്വ ജന്ന ശിഹാബ്, സുഹറ വെളുമ്പിലാംകുഴി, സരോജിനി, പിടി വസന്തകുമാരി, സാബിറ സലീം, കോമള എം, സെക്രട്ടറി പ്രശാന്തി എസ്, അസി. സെക്രട്ടറി പ്രേം ചന്ദ്, ഐ.സി,ഡി.എസ് സൂപ്പര്‍വൈസര്‍ ബാസിമ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ പങ്കെടുത്തു