അനന്തായൂർ: അപർണ കെ പി യുടെ ആദ്യ കവിതാ സമാഹാരം ‘സ്വപ്നാടനം ‘ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ വെച്ച് ശ്രിമതി ആതിര മുരളീധരന് പുസ്തകം നൽകി ഡോ: ശ്രീശൈലം ഉണ്ണികൃഷ്ണൻ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിന് ഡോ: ആര്യ ഗോപി, അശ്വിൻ വിജയൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഗ്രന്ഥകർത്താവ് അപർണ കെ പി ചടങ്ങിന് നന്ദി പറഞ്ഞു. ഐ ബുക്സ് കേരള പബ്ലിക്കേഷനാണ് സ്വപ്നാടനം പുറത്തിറക്കിയത്. ഒരു കോപ്പിക്ക് നൂറ് രൂപയാണ് വില. വാഴക്കാട് അനന്തായൂർ സ്വദേശിയായ തെക്കുങ്ങര ഗോപിനാഥൻ നായരുടെയും, ജയശ്രിയുടെയും മകളാണ് അപർണ കെ പി നിലവിൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്.
അപർണ കെ പി യുടെ ആദ്യ കവിതാ സമാഹാരം സ്വപ്നാടനം പ്രകാശനം ചെയ്തു
