മാലിന്യ മുക്ത നവകേരളം എൻ്റെ നാട് നല്ല നാട് ക്യാമ്പയിനുകളുടെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. അന്താരാഷ്ട സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 ന് കേരളം ഹരിത പ്രഖ്യാപനം നടത്തുന്നതിൻ്റെ മുന്നോടിയായാണ് ഗ്രാമപഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് ഷമീന സലീം അദ്ധ്യഷത വഹിച്ചു ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം.കെ നൗഷാദ് ഉദ്ഘാടനവും ഹരിത പ്രഖ്യാപനവും നടത്തി. സെക്രട്ടറി പ്രശാന്തി എസ് ആമുഖ പ്രസംഗം നടത്തി.
സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ റഫീഖ് അഫ്സൽ, ആയിശ മാരാത്ത്, സി.കെ റഷീദ്,
വാർഡ് മെമ്പർമാരായ മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, സി വി സക്കറിയ, സിപി ബഷീർ മാസ്റ്റർ, കെപി മൂസക്കുട്ടി, ശരീഫ ചിങ്ങംകുളത്തിൽ, ശിഹാബ് ഊർക്കടവ്, ജമീല യൂസഫ്, സുഹറ വെളുമ്പിലാംകുഴി, ടി അയ്യപ്പൻകുട്ടി, സരോജിനി, പിടി വസന്തകുമാരി, അഡ്വ ജന്ന ശിഹാബ്, സാബിറ സലീം, കോമള എം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മോട്ടമ്മൽ മുജീബ് മാസ്റ്റർ, ജയ്സൽ എളമരം, രാജഗോപാലൻ മാസ്റ്റർ, അബ്ദുല്ലത്തീഫ്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ മുഹ്സിന ആശംസകൾ നേർന്നു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ കൃഷ്ണദാസ് വിഷയാവതണം നടത്തി. അസി. സെക്രട്ടറി പ്രേം ചന്ദ് നന്ദി പറഞ്ഞു.