എടവണ്ണപ്പാറ : മികച്ച അംഗനവാടി ടീച്ചർക്കുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് നേടിയ വാഴക്കാട് ഗ്രാമ പഞ്ചായത്ത് മപ്രം അങ്കണവാടി ടീച്ചർ കൂടിയായ ബീന കുമാരി ടീച്ചറെ വാഴക്കാട് മണ്ഡലം സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
സംസ്കാര സാഹിതി വാഴക്കാട് മണ്ഡലം ചെയർമാൻ എ.കെ.എം.കുട്ടി മപ്രത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ DCC മുൻ ജന:സെക്രട്ടറി KMA റഹ്മാൻ മെമെറ്റോ കൈമാറി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം ഷാൾ അണിയിച്ച് അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് പി.കെ. മുരളീധരൻ, ട്രഷറർ ഒ.വിശ്വനാഥൻ,ജനറൽ സെക്രട്ടറി ഷംസു മപ്രം , മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ കരീം, പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി സി.പി അബൂബക്കർ, ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് നാരായണൻ മപ്രം,വാർഡ് സെക്രട്ടറി മജീദ് കെ.കെ, എന്നിവർ സംസാരിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എടപെട്ടി അബ്ദുൽ അസീസ്, വാർഡ് – ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ കെ.ബാലകൃഷ്ണൻ, എം.കെ. ഉണ്ണിമോയി, ജവഹർ ബാൽ മഞ്ച് കോഡിനേറ്റർ കെ.കൃഷ്ണദാസൻ (ബാബു), പ്രവാസി കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് പി.റഫീഖ് ബാബു, ടി.അബ്ദുസലാം,റസാഖ് എന്നിവർ സംബന്ധിച്ചു, 2007 മുതൽ അംഗനവാടി ടീച്ചറായി ബീന കുമാരി സേവനമനുഷ്ഠിക്കുന്നു.എടവണ്ണപ്പാറ ചെറുവട്ടു പുറത്ത് റിട്ടയേർഡ് പോലീസ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥൻ സുകുമാരന്റെ ഭാര്യയാണ് ബീനകുമാരി.ആര്യ സുകുമാരൻ നിത്യ എന്നിവർ മക്കളാണ്.