31.8 C
Kerala
Monday, March 31, 2025

മദീനത്തുൽ ഉലൂമിൽ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ടി വി ഇബ്രാഹിം എംഎൽഎ സാക്ഷ്യപത്രങ്ങൾ കൈമാറി

Must read

പുളിക്കൽ: സാങ്കേതിക മികവിലും നൈപുണി വികസനത്തിലും പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ 262 വിദ്യാർഥികൾക്ക് ടിവി ഇബ്റാഹിം എം എൽ എ സാക്ഷ്യപത്രങ്ങളും ഉപഹാരങ്ങളും വിതരണം ചെയ്തു.

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അരാജകത്വത്തിന്റെ പേരിൽ ആധുനിക വിദ്യാർഥിത്വത്തെ മൊത്തം അടച്ചാക്ഷേപിക്കുന്നതിന് പകരം കഴിവും തികവുമുള്ള പ്രതിഭാധനരായ വിദ്യാർഥികളെ മികവിന്റെ അടിസ്ഥാനത്തിൽ വിജ്ഞാനത്തിന്റെ നാനോൻമുഖമായ വഴികളിലേക്ക് തിരിച്ചുവിട്ട് ഭാവിയിൽ രാഷ്ട്രത്തെ നയിക്കാൻ പ്രാപ്തരായ പൗരന്മാരാക്കി വളർത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മത്സരിച്ചു മുന്നോട്ടു വരണമെന്ന് എം.എൽ.എ ആഹ്വാനം ചെയ്തു. സർവകലാശാല ഓഫർ ചെയ്യുന്ന റെഗുലർ കോഴ്സുകൾക്ക് പുറമേ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ജർമൽ ലാംഗ്വേജ്, ആർട്ടിഫിഷൽ ഇൻറലിജൻസ് ടൂൾസ്, ഫൗണ്ടേഷൻ സ്കിൽസ് ഇൻ അറബിക്, ജെൻഡർ എക്കണോമിക്സ്, ഫിനാൻഷ്യൽ ലിറ്ററസി, ഓഫീസ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, പബ്ലിക് സ്പീക്കിംഗ്, ട്രാൻസിലേഷൻ പ്രാക്ടീസ്, ഇംഗ്ലീഷ് ത്രൂ ലിറ്ററേച്ചർ എന്നീ ആ ഡ് ഓൺ സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും, കോഴ്സ് ഇൻസ്ട്രക്ടർമാർക്കുള്ള ഉപഹാരങ്ങളുമാണ് ചടങ്ങിൽ വിതരണം ചെയ്തത്. പി ജി വിദ്യാർഥികൾക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ മൂന്നുലക്ഷം രൂപയുടെ സ്കോളർഷിപ്പിന് അർഹയായ മദീനത്തുൽ ഉലൂം വിദ്യാർഥിനി നുസൈബ എം നുള്ള ഉപഹാരവും എം.എൽ.എ ചടങ്ങിൽ സമ്മാനിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. അബ്ദു റഷീദ് കെ പി അധ്യക്ഷത വഹിച്ചു. മദീനത്തുൽ ഉലൂം അറബിക് കോളേജിലെ വിദ്യാർഥികൾക്കായി മുൻ പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും നാമധേയങ്ങളിൽ അവരുടെ കുടുംബങ്ങൾ സ്പോൺസർ ചെയ്ത എൺപത്തി അയ്യായിരം രൂപയുടെ സ്റ്റുഡൻസ് എക്സലൻസ് അവാർഡ് ജേതാക്കളെ ചടങ്ങിൽ പ്രിൻസിപ്പൽ പ്രഖ്യാപിച്ചു.പുരസ്കാരങ്ങൾ മേയിൽ നടക്കുന്ന പ്രത്യേക സംഗമത്തിൽ സമ്മാനിക്കും. ഐ ക്യു എ സി കോഡിനേറ്റർ ഡോ. മുഹമ്മദ് ബഷീർ സി കെ, നാക് കോർഡിനേറ്റർ ഡോ. അബ്ദുൽ മുനീർ പൂന്തല, ഡോ. സാബിർ നവാസ് സി എം, ഡോ. മുഹമ്മദ് അമാൻ കെ, ഡോ. സൈഫുദ്ദീൻ ബഷീർ, ഡോ. ശഫീഖ് സി പി, ഡോ. സമീർ മോൻ, ഡോ. മൂസ പരയിൽ, ഡോ. നിഷാദലി വി, ഇബ്രാഹിം പി കെ, ഹഫ്സത്ത് ഉടുമ്പ്ര, ആബിദ് റഹ്മാൻ കെ, റമീസ് പി കെ, അഫ്സൽ എം ടി ചടങ്ങിൽ സംബന്ധിച്ചു. 2024 ആഗസ്റ്റിൽ മുൻ വിദ്യാഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീർ എംപിയാണ് ഈ അധ്യയന വർഷത്തെ ആഡ് ഓൺ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article