റമളാൻ 27 ാം രാവിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന മലപ്പുറം മഅ്ദിൻ സ്വലാത്ത് നഗറിലെ ഇഫ്താറിലേക്ക് എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ മൂന്നുലക്ഷം പത്തിരി നൽകി
മഅ്ദിൻ ചെയർമ്മാൻ സമസ്ത സെക്രട്ടറി ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിൽ മഅ്ദിൻ സ്വീകരണം ഒരുക്കുകയും ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ ഭാരവാഹികളായ സി ടി അബൂബക്കർ മുസ്ലിയാർ ആക്കോട്, എക്സൽ സൈനുദ്ദീൻ മഖ്ദൂമി എടവണ്ണപ്പാറ, എസ് വൈ എസ് സോൺ പ്രസിഡണ്ട് എം.എ ശുക്കൂർ സഖാഫി മുതുവല്ലൂർ, ജനറൽ സെക്രട്ടറി സി. അമീർഅലി സഖാഫി വാഴക്കാട്, ഫിനാൻസ് സെക്രട്ടറി വൈ പി നിസാർ കൊളമ്പലം, മുജീബ് കാമശേരി, ജലീൽ കൊളമ്പലം പങ്കെടുത്തു.