31.8 C
Kerala
Monday, March 31, 2025

എല്ലാവർക്കും സർക്കാർ ജോലി എം.എൽ.എയുടെ സൗജന്യ പി.എസ്.സി പരിശീലനം കോളേജ് തല ഓറിയേറ്റെൻഷൻ തുടക്കമായി

Must read

കൊണ്ടോട്ടി :നിയോജക മണ്ഡലത്തില വിദ്യാർത്ഥികൾക്ക് ഗവൺമെൻ്റ് ജോലി ലഭിക്കുന്നതിനുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായി, കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ നേതൃത്വത്തിൽ കോളേജ് തല
ഓറിയേറ്റെൻഷൻ മണ്ഡലം തല ഉദ്ഘാടനം മദീൻതുൽ ഉലൂം അറബിക് കോളേജിൽ കോളേജ് കരിയർ വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ചു
എം എൽ എ ടി വി ഇബ്രാഹിം നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊ. അബ്ദുൽ റഷീദ്.കെ.പി അധൃക്ഷം വഹിച്ചു.അക്ഷര ശ്രീ കോർഡിനേറ്റർ കെ.എം.ഇസ്മായിൽ പദ്ധതി വിശദീകരിച്ചു.

നേരത്തെ ഒന്നാം ഘട്ടത്തിൽ വിദ്യാർത്ഥികളുടെ പി എസ് സി വൺ ടൈം രജിസ്ട്രേഷൻ്റെ പൂർത്ഥികരണത്തിനു ശേഷമാണ് രണ്ടാം ഘട്ടത്തിൽ കോളേജ് തല ഓറിയേറ്റെൻഷൻ തുടക്കമായത്.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ, പെൺകുട്ടികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് മുൻഗണനയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ ആശംസ അർപ്പിച്ച്
സൈലം പി.എസ്.സി മാർക്കറ്റിംഗ് മാനേജർ അതുൽ.പി ,കോളേജ് യൂണിയൻ വൈസ് ചെയർമാൻ

അക്ഷര ശ്രീ കമ്മിറ്റി അംഗങ്ങളായ, റിൻഷാദ്. വി,അൻഷദ്.എം
ഇന്നത്തെ എംഎൽഎയുടെ അക്ഷരശ്രീ പരിപാടിയിൽ പങ്കെടുത്തവർ :

പ്രൊഫ. അബ്ദുറഷീദ് കെ പി (പ്രിൻസിപ്പൽ)
ഡോ. അബ്ദുൽ മുനീർ പൂന്തല
ഡോ. സാബിർ നവാസ് സി എം
ഡോ. ടി.പി. മുഹ്തസിം ബില്ലാ
ഡോ. മുഹമ്മദ് അമാൻ കെ
ഡോ. സൈഫുദ്ദീൻ ബഷീർ
ഡോ. ശഫീഖ് സി.പി,ഡോ. നിഷാദലി വി,ഡോ. സമീർ മോൻഡോ. മൂസ പരയിൽ,ആബിദ് റഹ്മാൻ കെ
,ജന പ്രതിനിധികൾ, സ്ഥാപന മേധാവികൾ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

മണ്ഡലത്തിലെ കോളേജുകളിലും, തുടർന്ന് മണ്ഡത്തിന് പുറത്ത് പഠനം നടത്തുന്നവരും, 18 വയസ് പൂർത്തീകരിച്ചവർക്കും വൺ ടൈം രജിസ്ട്രേഷൻ ഇതിനകം പദ്ധതിയിലൂടെ 500 പേരെ ചേർത്തു. അവർക്ക് ഗവൺമെൻ്റ് ജോലിയുടെ പ്രാധാന്യവും പ്രസ്ക്തിയും വിശദീകരിക്കുന്ന വർഷോപ്പ് സംഘടിപ്പിച്ച ശേഷം അവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക്
സൗജന്യമായി കേരള പി എസ് സി നടത്തുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള ഡിഗ്രി ലെവൽ എക്സാമുകൾക്ക് പരിശീലനം ഒരുക്കുകയാണ് കോളേജ് തലത്തിലെ
പദ്ധതി.

മികച്ച ഓൺലൈൻ, ഓഫ് ലൈൻ പരിശീലനങ്ങളും
റെക്കോർഡഡ്, ലൈവ് സെഷനുകൾ കൂടാതെ കൃത്യമായ സ്റ്റഡി പ്ലാനും, മോഡൽ എക്സാമുകൾ മോക്ക് ടെസ്റ്റുകൾ എന്നിവ പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും.ഒപ്പം പ്രത്യേക അഭിമുഖ പരിശീലനങ്ങളും നല്കി ജോലി നേടുവാൻ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പി എസ് സി യുടെ നവീകരിച്ച പരീക്ഷ രീതി അനുസരിച്ച്, പ്രിലിമിനറിക്കും മെയിൻസിനുമുള്ള സമഗ്ര പരിശീലനമാണ് ആദ്യം നൽകുന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തരായ അദ്ധ്യാപകരാണ് എല്ലാ ക്ലാസുകളും നയിക്കുന്നത്.

നിയോജക മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും സർക്കാർ ജോലിയുടെ പ്രാധാന്യവും ഉത്തരവാദിത്വബോധവും പകർന്നു നല്കുകയും, ഒപ്പം സാമൂഹിക സാമ്പത്തിക സ്വയം പര്യാപ്തതയും ഉറപ്പുവരുത്തലുമാണ് പദ്ധതിയുടെ വിശാലമായ ലക്ഷ്യമെന്ന് എം.എൽ.എ വിശദീകരിച്ചു. കോളേജ് യൂണിയൻ്റെയും, മത്സര പരീക്ഷകൾക്ക് പരിശീലനം നല്കുന്ന സൈലത്തിൻ്റെയും സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഈ പദ്ധതി പ്രകാരം മണ്ഡലത്തിലെ കൂടുതൽ പേരെ സ്വപ്ന തുല്യമായ പദ്ധതിയിലേക്ക് എത്തിക്കുകയാണ് ലക്സ്യം എന്നും എം.എൽ.എ പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article