വാഴക്കാട് : ചെറുവട്ടൂർ മദ്രസ്സയിലെ വിദ്യാർത്ഥികൾ ചേർന്ന തയ്യാറാക്കിയ നിബ്രാസ് മാഗസിൻ കെ.എൻ.എം മണ്ഡലം സെക്രട്ടറി താഹിർ മാസ്റ്റർ പ്രകാശനം ചെയ്തു. അബ്ദുലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. കഥ, കവിത, ലേഖനം, ചിത്രങ്ങൾ തുടങ്ങി വിവിധ രചനകൾ ചേർത്ത് ആകർഷകമാക്കിയാണ് മാഗസിൻ തയ്യാറാക്കിയത് ചടങ്ങിൽ ജില്ല ClER മദ്രസ്സ വിജ്ഞാനോൽസവത്തിൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സി. സയാനെ അനുമോദിച്ചു.
പിടിഎ പ്രസിഡണ്ട് അൻവർ ചീരോത്ത്, കെ.എൻ.എം പ്രസിഡണ്ട് യു.കെ.അബൂബക്കർ എന്നിവർ സംസാരിച്ചു. സീനത്ത് ടീച്ചർ സ്വാഗതവും അൻസിഫ് ഹുസൈൻ നന്ദിയും പറഞ്ഞു.