വാഴക്കാട് : മാലിന്യമുക്ത കേരളം ക്യാമ്പയിൻ ഭാഗമായി സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് ഫാമിലി ഹെൽത്ത് സെൻററിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.സിപിഐഎം ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം നിർവഹിച്ചു.
ഏരിയ കമ്മിറ്റി അംഗം എ പി മോഹൻദാസ് , വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ,എ പി ഫയാസ് ,പനക്കൽ കുഞ്ഞഹമ്മദ്,രതീഷ് കുമാർ,റസാക്ക് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി