വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആർ ആർ ടി വളണ്ടിയർമാർക്ക് ദുരന്തനിവാരണ പരിശീലനം നൽകി.
എടവണ്ണപ്പാറ ചാലിയാർ കൺവെൻഷൻ സെൻ്ററിൽ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എംകെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷമീന സലീം അധ്യക്ഷത വഹിച്ചു. മഞ്ചേരി ഫയർ ആൻഡ് റിസ്ക്യുവിലെ മുഹമ്മദ് ഹബീബ് റഹ്മാൻ, ജാബിർ ടി, ജോജി ജേക്കബ് എന്നിവർ ക്ലാസ്സ് എടുത്തു.
സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സി കെ റഷീദ്, ആയിശ മാരാത്ത്, വാർഡ് മെമ്പർമാർ എന്നിവർ ആശംസകൾ നേർന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ റഫീഖ് അഫ്സൽ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എസ് പ്രശാന്തി നന്ദിയും പറഞ്ഞു.