ജി.എച്ച് എസ് എസ് വാഴക്കാട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വാഴക്കാട് കാരുണ്യ ഭവൻ ബധിര വിദ്യാർത്ഥികൾക്കായി റൊബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ചു.
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്നാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് പ്രദർശനം സംഘടിപ്പിച്ചത്
റൊബോട്ടിക് എക്സിബിഷൻ ലിറ്റിൽ കൈറ്റ്സ് ജില്ലാ മാസ്റ്റർ ട്രൈനർ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാഴക്കാട് കാരുണ്യ ഭവൻ ബധിര വിദ്യാലയം പ്രധാനാദ്ധ്യാപകൻ
ഹാരിസ് കെ.എൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ട്രെയിനർ ശിഹാബ്, ജി.എച്ച് എസ് എസ് വാഴക്കാട് അദ്ധ്യാപകരായ വിജയൻ പി എം, സക്കീർ ഹുസൈൻ, ഷമീർ അഹമ്മദ്എന്നവർ ആംശസകൾ അർപ്പിച്ച് സംസാരിച്ചു.
കാരുണ്യഭവൻ വിദ്യാലയത്തിലെ സ്പെഷ്യലിസ്റ്റ് അധ്യപകരുടെ സഹായത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന എക്സിബിഷൻ ബധിര വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമാക്കിയത്.