വാഴക്കാട്: സാമൂഹ്യ ബന്ധങ്ങൾ തകർത്തെറിയുകയും കുടുംബ ഭദ്രത ശിഥിലമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ ഭിന്നതകൾ മറന്ന് കൈ കോർക്കാൻ കെ.എൻ.എം മർകസുദഅവ മണ്ഡലം സൗഹൃദ ഇഫ്താർ സംഗമം ആഹ്വാനം ചെയ്തു.
വിശുദ്ധ റമദാനിലൂടെ ആത്മ സംസ്കരണം സാധിച്ചെടുക്കുക മാത്രമല്ല സമൂഹത്തെ സംസ്കരിക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കണം. കൈവിട്ടു പോകുന്ന യുവതയെ തിരിച്ചു പിടിക്കാൻ മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലുള്ളവർ ഒന്നിച്ച് മുന്നേറാൾ മുന്നോട്ട് വരണം. ലഹരി മാഫിയകൾക്ക് സാമൂഹ്യ ബഹിഷ്കരണം വേണ്മെന്നും സംഗമം അഭിപ്രായപ്പെട്ടു.
സൗഹൃദ സംഗമം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് എം കെ സി നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ എൻ എം മർക്കസുദ്ദവ മണ്ഡലം പ്രസിഡണ്ട് കുഞ്ഞാൻ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലീം, സ്ഥിര സമിതി അധ്യക്ഷൻ സി കെ റഷീദ്, പഞ്ചായത്ത് അംഗങ്ങളായ സിവി.സക്കരിയ, മൂസക്കുട്ടി,
പി.ടി. വസന്തകുമാരി,
കെ എൻ എം ജില്ലാ സെക്രട്ടറി ശാക്കിർ ബാബു കുനിയിൽ,
എം പി അബ്ദുൽ അലി മാസ്റ്റർ
ജൈസൽ എളമരം
എ പി മോഹൻദാസ്
അബ്ദുറഹിമാൻ കുട്ടി
സാദിക്കലി മാസ്റ്റർ
ഒ.കെ. അയ്യപ്പൻ
താഹിർ കുഞ്ഞു മാസ്റ്റർ
ടി.കെ. റഹ്‌മത്തുല്ല തുടങ്ങിയവർ സംസാരിച്ചു
കുടുംബ സംഗമത്തിൽ ഇർഷാദ് ഫാറൂഖി മാത്തോട്ടം, ഡോ: അബ്ദുൽ നസീർ അസ്ഹരി, മുഹ്സിന പത്തനാപുരം, ടി അബ്ദുൽഖാദർ ഫാറൂഖി ,വി.സി. മുഹമ്മദ് കുട്ടി,
ഫാത്തിമ ബഷീർ,നവാസ് കെവി, ബി.പി.എ ഗഫൂർ,
തുടങ്ങിയവർ പ്രസംഗിച്ചു.
ബാലസംഗമത്തിൽ നൂറുദ്ദീൻ തച്ചണ്ണ കുട്ടികളുമായി സംവദിച്ചു.