മുക്കം: നാഷണൽ അസസ്മെന്റ് ആൻഡ് അക്ക്രഡിറ്റേഷൻ കൗൺസിൽ (NAAC) ഗ്രേഡിങ്ങിൽ കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജ് എ ഗ്രേഡോടെ അഭിമാന നേട്ടം കൈവരിച്ചു. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപന രീതി, ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാർത്ഥി സൗഹൃദ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, കലാ–കായിക രംഗത്തെ മികവ് തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോളേജ് ഈ അംഗീകാരത്തിന് അർഹമായത്. നാക് അക്ക്രഡിറ്റേഷനിൽ എ ഗ്രേഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ ആയുർവേദ മെഡിക്കൽ കോളേജ് എന്ന ബഹുമതിയും ഇനി കോളേജിന് സ്വന്തമാണ്.
2006-ൽ സ്ഥാപിതമായ കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജ് മലബാറിലെ മുൻനിര ആയുർവേദ കോളേജുകളിലൊന്നാണ്. കേരള ആരോഗ്യ സർവകലാശാല അംഗീകൃതമായ കോളേജിൽ, ബാച്‌ലർ ഓഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി കോഴ്സ് നൽകി വരുന്നു.സമൂഹ സേവന പ്രവർത്തനങ്ങൾ, വിദ്യാർത്ഥി നേതൃത്വത്തിലുള്ള പദ്ധതികൾ, പ്രായോഗിക പരിശീലനം എന്നിവയിൽ കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജ് മുഖ്യപങ്ക് വഹിച്ചു വരുന്നു.