കൊണ്ടോട്ടി : ചിറയിൽ ചുങ്കം യോഗക്ലബിന്റെ കീഴിൽ സാമൂഹ ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും ചിറയിൽ ചുങ്കം UP സ്കൂളിൽ നടന്നു. ലഹരി വിരുദ്ധ ക്യാമ്പയിനിൽ വാർഡ് കൗൺസിലർ KP സൽമാൻ ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. യോഗ മാസ്റ്റർ അസ്‌കർ അമ്പാട്ടു അധ്യക്ഷത വഹിച്ചു, യോഗ കമ്മറ്റി അംഗങ്ങളായ Kp സാനു, നസീർ തറയിട്ടാൽ, p ഷുഹൈബ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
സ്കൂൾ പ്രധാന അധ്യാപക കദീജ ടീച്ചർ, ശിവദാസൻ മാസ്റ്റർ, kk ജാഫർ മാസ്റ്റർ, ജലീൽ ak, പത്മകുമാരി ടീച്ചർ, അബ്ദുറഹിമാൻ ചിറയിൽ, kv താജുദ്ധീൻ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരും യോഗ ക്ലബ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു,