വാഴക്കാട്: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെയും വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ എൻറെ നാട് നല്ല നാട് ക്യാമ്പിന്റെയും ഭാഗമായി അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് മുമ്പായി വാഴക്കാട് ഗ്രാമപഞ്ചായത്തിനെ ഹരിത സുന്ദര ശുചിത്വ പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി സമ്പൂർണ്ണ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.
വാർഡുകൾ കേന്ദ്രീകരിച്ച് ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശ പ്രവർത്തകൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലും വീടുകൾ കേന്ദ്രീകരിച്ച് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ്, വൈസ് പ്രസിഡണ്ട് ഷമീന സലീം, സെക്രട്ടറി പ്രശാന്തി എസ്, അസിസ്റ്റൻറ് സെക്രട്ടറി പ്രേംചന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി.
വിവിധ വാർഡുകളിൽ ക്ഷേമകാരെ അധ്യക്ഷരായ പി കെ റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, സി.കെ റഷീദ്, വാർഡ് മെമ്പർമാരായ മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, സി വി സക്കറിയ, സിപി ബഷീർ മാസ്റ്റർ, കെപി മൂസക്കുട്ടി, ശരീഫ ചിങ്ങംകുളത്തിൽ, ശിഹാബ് ഊർക്കടവ്, ജമീല യൂസഫ്, സുഹറ വെളുമ്പിലാംകുഴി, ടി അയ്യപ്പൻകുട്ടി, സരോജിനി, പിടി വസന്തകുമാരി, അഡ്വ ജന്ന ശിഹാബ്, സാബിറ സലീം, കോമള എം നേതൃത്വം നൽകി.