വെട്ടത്തൂർ : വാഴക്കാട് പഞ്ചായത്ത് സ്കൂൾ പഠനോത്സവം വെട്ടത്തൂർ ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു.
വെട്ടത്തൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ 2024 -25 വർഷത്തേ മികവ് പ്രദർശനവും അവതരണവും വഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് എം കെ നൗഷാദ് ഉൽഘാടനം നിർവഹിച്ചു.
ഈ വർഷം വെട്ടത്തൂർ സ്കൂളിൽ നടപ്പിലാക്കിയ തനത് പദ്ധതിയായ MDT EXAM ന്റെ ഫലപ്രഖ്യാപനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് നിർവഹിച്ചു.സ്കൂളിൽ ഈ വർഷം നിർമ്മിച്ച ജൈവ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ ആയിഷ മാരാത്ത് നിർവഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലീം അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ, മെമ്പർമാരായ അയ്യപ്പൻ കുട്ടി, മുഹമ്മദ് ബഷീർ , ക്ലസ്റ്റർ കോർഡിനേറ്റർ രതീഷ്കുമാർ,എസ്എംസി ചെയർമാൻ രാകേഷ്, പിടിഎ പ്രസിഡണ്ട് ബഷീർ, എംടിഎ പ്രസിഡണ്ട് റംല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ക്ലബ്ബ് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ എംടി സുരേഷ് സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അഷ്റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.കുട്ടികൾ ഒരുക്കിയ സ്റ്റാളുകളും, അവരുടെ മികവ് അവതരണവും കാണാൻ നൂറുകണക്കിന് രക്ഷിതാക്കളാണ് സ്കൂളിൽ എത്തിച്ചേർന്നത്.