32.8 C
Kerala
Thursday, March 13, 2025

പഠന മികവുകൾ ഉയർത്തി പണിക്കരപ്പുറായ ജി എൽ പി സ്കൂളിൽ പഠനോൽസവ്വം നടത്തി

Must read

പണിക്കരപ്പുറായ : പഠന മികവുകൾ അവതരിപ്പിച്ച് പണിക്കരപ്പുറായ ജി എൽ പി സ്കൂളിൽ പഠനോൽസവ്വം സംഘടിപ്പിച്ചു.
2024-25 അധ്യയന വർഷത്തെ *പഠനോത്സവം* , പ്രീപ്രൈമറി ക്ലാസുകാരുടെ *ഗണിതോത്സവം* *ശാസ്ത്രോത്സവം* എന്നീ പരിപാടികൾ രാവിലെ 10 മണിക്ക് കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ *ശ്രീ പി *അബൂബക്കർ* ഉദ്ഘാടനം ചെയ്തു.
ക്ലാസ് തലം, കോർണർ തലം, സ്കൂൾ തലം എന്നീ മൂന്ന് സെക്ഷനുകളിലായി നടന്ന പരിപാടിയിൽ വാർഡ് മെമ്പർ , PTA MTA ,SMC ഭാരവാഹികൾ , BRC പ്രതിനിധി , രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഈ അധ്യയന വർഷം കുട്ടികൾ നേടിയ അക്കാദമികവും വിഷയപരവുമായ കഴിവുകൾ , കുട്ടികളുടെ വ്യക്തിഗത വൈഭവങ്ങൾ , പാഠ്യേതര മികവുകൾ എന്നിവ പൊതു സമൂഹത്തിനു മുന്നിൽ പ്രകടിപ്പിച്ചു. English skit , Malayalam skit, Arabic skit , പാവനാടകം, Reading theatre, Experiments , വിവിധ രചനകൾ , പ്രായോഗിക പ്രശ്നങ്ങളുടെ നിർദ്ധാരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ അരങ്ങേറി .

കൂടാതെ കുട്ടികളുടെ പഠനോൽപന്ന പ്രദർശനവും സംഘടിപ്പിച്ചു. പഠനോത്സവം ഒരു മികവുത്സവം ആക്കി മാറ്റുന്നതിൽ കുട്ടികൾ വിജയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article