വാഴക്കാട്: വർത്തമാനകാലത്ത് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ലഹരിയും അനുബന്ധ പ്രശ്നങ്ങളും മാറുമ്പോൾ കാര്യക്ഷമമായ ലഹരി വിരുദ്ധ ബോധവൽക്കരണങ്ങൾ വീടുകളിൽ നിന്ന് തന്നെ തുടങ്ങണമെന്നും അതിനുള്ള കൃത്യമായ നേതൃത്വം നൽകാൻ നാട്ടിലെ പൊതുജന കൂട്ടായ്മകൾ രംഗത്ത് വരണമെന്നും അസ്നാറ സൗഹൃദ കൂട്ടായ്മ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കണ്ണത്തുംപാറ അസ്നാറ സൗഹൃദ കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി ഇബ്രാഹിം വി (ചെയര്‍മാന്‍), ഷാഫി പുള്ളിശ്ശീരി , ഷാജി അമ്പലപ്പുറായ (വൈസ് ചെയര്‍മാന്‍മാർ) ഷിബിലി പുള്ളിശ്ശീരി (കണ്‍വീനർ) ഷൗക്കത്ത് വി, സമാൻ ഇ.ടി (ജോ: കണ്‍വീനർമാർ), സാഹിൽ പുള്ളിശ്ശീരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അഹമ്മദ് സാഹിൽ ആമുഖപ്രസംഗവും ഷംസുദ്ദീൻ പി അധ്യക്ഷതയും വഹിച്ച യോഗം സനീർ പി ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് വി, സമാന്‍ ഇ.ടി, അഷ്റഫ് പി, അൻവർ മോൻ, ഷംസീർ പി, സാബിത്ത് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ഷാഹിൽ പി നന്ദിയും പറഞ്ഞു.