എടവണ്ണപ്പറ ദാറുൽ അമാനിൽ സ്ഥാപന ശിൽപ്പി ആയിരുന്ന ആക്കോട് ടി സി ഉസ്താദ് അനുസ്മരണവും പ്രാർത്ഥന മജ്ലിസും നടത്തി. സ്ഥാപന ടയറക്ടർ അബ്ദുറഷീദ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ സമസ്ത കൊണ്ടോട്ടി മേഖല മുഷാവറ സെക്രട്ടറി എ കെ സി അബ്ദുൽ അസീസ് ബാഖവി ആക്കോട് ഉൽഘാടനം ചെയ്തു.
സി അലി സഖാഫി എടവണ്ണപ്പാറ, അഹ് മദ് കുട്ടി മാസ്റ്റർ ചാലിയപ്രം, സൈനുൽ ആബിദീൻതങ്ങൾ പ്രസംഗിച്ചു. ദാറുൽ അമാൻ മുദരിസ് മുഹ് യുദ്ദീൻ കുട്ടി സഖാഫി വാവൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. വാപ്പു ഹാജി പറപ്പൂർ, ഹമീദ് ഹാജി കാപ്പി ക്കാട്ടിൽ,മുഹമ്മദ് മുസ്ലിയാർ ഉഗ്രപുരം, റസാഖ് മാസ്റ്റർ വെട്ടുപാറ, ഹുസൈൻ മദനി ഓമാനൂർ, വൈ പി നിസാർ ഹാജി, എക്സൽ സൈനുദ്ധീൻ ഹാജി, സത്താർ മുസ്ലിയാർ ഹാജി കണ്ണത്തുപ്പാറ, മമ്മത് കുട്ടിഹാജി വാവൂർ തുടങ്ങിയവർ സംമ്പന്ധിച്ചു.