എടവണ്ണപ്പാറ : ജി എച്ച് എസ് ചാലിയപ്പുറം ഹൈസ്കൂളിൻ്റെ പഠനോത്സവം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് സമ്പന്നമായി. 2025 മാർച്ച് 12 ന് പഠനോത്സവം കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ ശ്രീ. പി. അബുബക്കർ ഉദ്ഘാടനം ചെയ്തു. HM സിന്ധു.കെ.എസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഷൈനി ടീച്ചർ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർമാർ ശ്രീ അയ്യപ്പൻ കുട്ടി, ശ്രീമതി സരോജിനി ഓട്ടുപാറ , പി.ടി.എ. പ്രസിഡൻ്റ് ശ്രീ.അലി അക്ബർ , BRC കോഡിനേറ്റർ ശ്രീ.രതീഷ്, മദർ പി ടി എ അധ്യക്ഷ ശ്രീമതി: ആതിര , SMC പ്രതിനിധികളായ ശ്രീ സന്ദീപ്, ശ്രീ ഹാരിസ്, SRG കൺവീനേഴ്സ് ആയ ഉദയൻ സർ,
KP ഫൈസൽ മാസ്റ്റർ, രജനി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
രാവിലെ 10 മണി മുതൽ പ്രീ പ്രൈമറി മുതൽ 9ാം ക്ലാസ് വരെയുള്ള കുട്ടികൾ ക്ലാസ് തലത്തിൽ വിവിധ പഠനനേട്ടങ്ങൾ അവതരിപ്പിച്ചു. പിന്നീട്
പഠന നേട്ടങ്ങളുടെ പ്രദർശനവും അവതരണ വുമുണ്ടായി . പിന്നീട് പൊതുവേദിയിൽ വൈവിധ്യ മാർന്ന പഠന നേട്ടങ്ങൾ മനോഹരമായി കുട്ടികൾ അവതരിപ്പിച്ചു.
LSS USS , സംസ്കൃതം, sports, സംഗീതം,മറ്റു പരീക്ഷയിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു പുരസ്ക്കാര വിതരണവും നടത്തി.