വാഴക്കാട്: ആർട്ടിഫിഷ്യൽ ഇന്റലിജിൻസി ന്റെ കാലഘട്ടത്തിൽപുതിയ സാങ്കേതിക വിദ്യയിലൂടെ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ സുഗമമാക്കുന്നത്തിന്റെ ഭാഗമായി AI smart interactive ബോർഡ് സ്കൂൾ സ്ഥാപിച്ചു. PTA സഹായത്തോടെ സ്ഥാപിച്ച ബോർഡിന്റെ ലോഞ്ചിങ് വ്യാപാര വ്യവസായി ഏകോപന സമിതി എടവണ്ണപാറ യൂണിറ്റ് ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ നിർവഹിച്ചു.
ഇതോടൊപ്പം, കരാട്ടെ പരിശീലനത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ബെൽറ്റ് അവാർഡുകൾ നൽകുകയും ചെയ്തു. ചടങ്ങ് വാഴക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശശി കുണ്ടറക്കാട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ പ്രയോജനം ഉയർത്തിക്കാട്ടുന്നതിനൊപ്പം, കരാട്ടെ പോലെയുള്ള ശാരീരിക പരിശീലനങ്ങൾ വിദ്യാർത്ഥികളുടെ സ്വയംരക്ഷയും ആത്മവിശ്വാസവും കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സഹീദ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ കെ.വി മുഹമ്മദ് അധ്യക്ഷൻ ആയി. ഹൈസ്കൂൾ HOD സഹീദ് നന്ദി രേഖപ്പെടുത്തി.