എടവണ്ണപ്പാറ: വെള്ളം ഒഴിഞ്ഞുപോകേണ്ട തോട് നിലവിൽ ഇല്ലാത്തതിനാലും മറ്റും, ഒരുകാലത്ത് നെൽവയൽ സമൃദ്ധമായി വളർന്നുനിന്നിരുന്ന ചാലിക്കണ്ടം വയൽ കൃഷിയോഗ്യമാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊണ്ടോട്ടി മേഖലാ സമ്മേളനം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. വാർഷിക സമ്മേളനം മുൻ ബിപിഒയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.സുധീരൻ ചീരക്കൊട ഉദ്ഘാടനം ചെയ്തു.
പി കെ വിനോദ് കുമാർ പതാക ഉയർത്തി . പരിഷത്ത് ജില്ലസെക്രട്ടറി സി പി സുരേഷ് ബാബു സംഘടനരേഖ അവതരിപ്പിച്ചു. ടി പി പ്രമീള ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ എ പി വേലായുധൻ,പി നാരായണൻ, പി കെ വിനോദ് കുമാർ, എം ഷിനോദ്, കെ ആർ സന്ദീപ് , ബാലകൃഷ്ണൻ ഒളവട്ടൂർ ,എ ചിത്രാംഗദൻ ,പ്രദീപൻ അമ്പാളിൽ ,വി കെ രാഘവൻ, കെ പി കൃഷ്ണദാസ് ,ബി ലളിതകുമാരി, കെ അശ്വതി തുടങ്ങിയവർ സംസാരിച്ചു . പുതിയ വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ടി പി പ്രമീള, വൈസ് പ്രസിഡൻ്റ് പി കൃഷ്ണദാസ്, സെക്രട്ടറി കെ ആർ സന്ദീപ്, ജോയൻ്റ് സെക്രട്ടറി കെ പി കൃഷ്ണദാസ്, ട്രഷറർ തോമസ് അഗസ്ത്യൻ
എന്നിവരെ യോഗം തിര ഞ്ഞെടുത്തു .ബാലവേദി , യുവജനവേദി അംഗങ്ങളുടെ പരിഷത്ത് ഗാനാലാപനവും അരങ്ങേറി .