ചെറുവട്ടൂർ : ലഹരിക്കെതിരെ ചെറുവട്ടൂരിൽ സഹൃദയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹൃദയ യൂത്ത് വിംഗ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൊണ്ടോട്ടി അസിസ്റ്റന്റ് എക്സൈസ് ഓഫീസർ പ്രജോഷ് കുമാർ ഉത്ഘാടനം ചെയ്തു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗവും അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ദോഷഫലങ്ങളെയും കുറിച്ച് സംസാരിച്ച അദ്ദേഹം ലഹരിയുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തു നിന്നും ലഭിക്കുന്ന ഏതൊരു പരാതികൾക്കും ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.
സഹൃദയ പ്രസിഡന്റ് ജൗഹർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് ഓഫീസർ പ്രജോഷ് കുമാറിന്റെ സാന്നിധ്യത്തിൽ ലഹരി വിരുദ്ധ ബാനർ സ്ഥാപിച്ചു. പ്രദേശത്തെ പ്രധാന കവലകളിൽ ഇത്തരം ബാനറുകൾ കൂടുതൽ സ്ഥാപിക്കുക, രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തുക, അന്യ പ്രദേശങ്ങളിൽ നിന്നും അസമയത്ത് ഇവിടെ വരുന്നവരെ നിരീക്ഷിക്കുക തുടങ്ങിയവ പോലീസും എക്സൈസുമായി സഹകരിച്ച് നടപ്പാക്കും. സഹൃദയ യൂത്ത് വിംഗ് പ്രസിഡന്റ് ശരീഫ് വാരിയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജുനൈദ് പാറപ്പുറത്ത് സ്വാഗതം പറഞ്ഞു. അബ്ദുൽ അലി മാസ്റ്റർ, പനക്കൽ കുഞ്ഞഹമ്മദ്,ആദം ചെറുവട്ടൂർ,സി ടി റഫീഖ് ഡോ: അഷ്റഫ് മാണിയോട്ട്മൂല എന്നിവർ സംസാരിച്ചു.ഹിഷാം വെളുത്തേടത്ത് നന്ദി അറിയിച്ചു