വാഴക്കാട്. ജനജാഗ്രതാ സമിതിയുടെ കീഴിൽ പ്രിയ ഓഡിറ്റോറിയത്തിൽ ചേർന്ന സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മത നേതാക്കളുടെ യോഗത്തിൽ ലഹരിക്കെതിരെ ശക്തമായ ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീന സലിം യോഗം ഉദ്ഘാടനം ചെയ്തു. അബ്ബാസ് കൂരിതൊടിക അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ മുഹമ്മദലി ക്ലാസെടുത്തു. എല്ലാ വിദ്യാലയങ്ങളിലും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുക, രാത്രി പോലീസ് പെട്രോളിംഗ് ശക്തമാക്കുക, പള്ളികളിൽ ബോധവൽക്കരണം നടത്തുക, രാത്രി പത്ത് മണിക്ക് ശേഷം ടർഫിൽ കളി നിരോധിക്കുക, എല്ലാ ഏരിയകളിലും റസിഡൻസ് അസോസിയേഷൻ രൂപീകരിച്ച് ബോധവൽക്കരണം നടത്തുക, വൈകി വീട്ടിൽ എത്തുന്നവരെ നിരീക്ഷിക്കുക, തുടങ്ങിയ ആക്ഷൻ പ്ലാൻ പോലീസും, എക്സൈസുമായി സഹകരിച്ച് നടപ്പാക്കാൻ തീരുമാനിച്ചു.എം.പി.അബ്ദുൽ അലി മാസ്റ്റർ, ബി.പി.എ. റഷീദ്, ടി.പി.അഷ്റഫ്, അസീസ് കാവാട്ട്, സലാഹുദ്ധീൻ,പി.സി. സലാം ഫാറൂഖി, കാദർ മാസ്റ്റർ, ടി.കെ.ഫൈസൽ, സഹീർ ബാബു ബഷീർ പുളിയം തൊടി, ജമാൽ, വി.സി. മുഹമ്മദ്കുട്ടി, Ok ബഷീർ, അഷ്റഫ്, മഖ്ബൂൽ, സലിം, ഫൈസൽ മാസ്റ്റർ, പി.കെ. ഫൈസൽ, സന്തോഷ്,എന്നി എന്നിവർ സംസാരിച്ചു. താഹിർ മാസ്റ്റർ ന്ന സ്വാഗതവും ബി.പി.എ ഹമീദ് നന്ദിയും പറഞ്ഞു.
ലഹരിക്കെതിരെ വാഴക്കാട്ട് ജനകീയ കൂട്ടായ്മ ഒരുക്കി ജനജാഗ്രതാ സമിതി
