കൊണ്ടോട്ടി നിയോജക മണ്ഡലം KSSPA വനിതാ ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ നിത ഷഹീർ ഉദ്ഘാടനം ചെയ്തു. പുഷ്പലത സി.കെ. അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച ( ടെക്നിക്കൽ അസിസ്റ്റൻ്റ്) എം. വേലായുധൻ ക്ലാസെടുത്തു.
കെ എസ് എസ് പി എ . നിയോജകമണ്ഡലം പ്രസിഡൻറ് പി.കെ.മുരളീധരൻ, സംസ്ഥാന കൗൺസിൽ അംഗം ഇ.അബ്ദുൽകരീം ,നിയോജകമണ്ഡലം സെക്രട്ടറി ശശിധരൻ അരിഞ്ചീരി, വൈസ് പ്രസിഡൻ്റുമാരായ നായടി മാസ്റ്റർ, ഇ.നാരായണൻ, ട്രഷറർ മമ്മദ് പോക്കർ മാസ്റ്റർ, ഷീജ, ബേബി, മാലതി.കെ. മാധവി എന്നിവർ പ്രസംഗിച്ചു. വനിതാ ശിശുക്ഷേമ വകുപ്പിൻ്റെ മികച്ച അങ്കൺവാടി വർക്കർക്കുളള അവാർഡിനർഹയായ ബീനാ കുമാരി.ഐ.
ഗുരുവായൂർക്ഷേത്രനടയിൽ ഭരതനാട്യം അരങ്ങേറ്റം നടത്തിയ പുഷ്പലത .സി.കെ. എന്നിവരെ ചടങ്ങിൽ ആദരിച്ചു.
KSSPA വനിതാ ഫോറം അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു.
